GSTN: 32AAAAT7464QIZX

ABOUT US

Class I Special Grade

HISTORY

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്ക്, ആലത്തൂർ, മേലാർകോട് പഞ്ചായത്തുകൾ പ്രവർത്തന പരിധിയായി 22.05.1956 ൽ രജിസ്റ്റർ ചെയ്യുകയും,31.05.1956 മുതൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു വരുന്നു.താലൂക്കിലെ സഹകരണ മേഖലയ്ക്ക് മുതൽക്കൂട്ടായി ആയി ബാങ്ക് ഒരു എ ക്ലാസ് സ്പെഷ്യൽ ഗ്രേഡ് ആയി പ്രവർത്തിച്ചു വരുന്നു.2015-16 വർഷത്തെ ആഡിറ്റ് പ്രകാരം സൂപ്പർ ഗ്രേഡിലേക്ക് വേണ്ട യോഗ്യത കൈവരിക്കുകയും ചെയ്തിട്ടുണ്ട്.

കാർഷിക മേഖലയായ ആലത്തൂർ,മേലാർകോട് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകും വിധം നവീകരിച്ച 4 ബ്രാഞ്ചുകളും ഹെഡ് ഓഫീസുമായി ബാങ്ക് പ്രവർത്തിക്കുന്നു.താലൂക്ക് ആസ്ഥാനമായ ആലത്തൂരിലെ വ്യാപാരികളുടെ സൗകര്യാർത്ഥം ഒഴിവുദിന,സായാഹ്ന ശാഖയും ഇതിലുൾപ്പെടുന്നു. ആധുനിക സാങ്കേതിക വൽക്കരണത്തിന്റെ ഭാഗമായി കമ്പ്യൂട്ടർ സംവിധാനവും, കോർബാങ്കിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്,കൂടാതെ RTGS,NEFT,IMPS തുടങ്ങിയ സൗകര്യങ്ങളും ഇടപാടുകാർക്ക് അനുവദിക്കുന്നു.

ഇടപാടുകാർക്ക് കാലതാമസം കൂടാതെ മോർട്ട്ഗേജ് ലോണുകൾ, ഷുവർട്ടി ലോണുകൾ, വ്യാപാര വായ്പകൾ, വാഹന വായ്പകൾ, ഭവന വായ്പകൾ, സ്വർണ്ണപ്പണയ വായ്പകൾ,കാർഷിക വായ്പകൾ, കാർഷിക അനുബന്ധ വായ്പകൾ എന്നിവ നൽകി വരുന്നുണ്ട്.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 3 കോടി രൂപ പലിശ രഹിതകാർഷിക വായ്പ അനുവദിച്ചുകൊണ്ട് താലൂക്ക് തലത്തിൽ പലിശരഹിത വായ്പ നൽകുന്ന മാതൃക സ്ഥാപനമായി ബാങ്ക് നിലകൊള്ളുന്നു.

സാധാരണക്കാരെ ബ്ലേഡ് മാഫിയകളിൽ നിന്നും രക്ഷിക്കുന്നതിന് ഗവൺമെൻറ് ആസൂത്രണം ചെയ്ത് മുറ്റത്തെ മുല്ല ലഘുവായ്പ പദ്ധതിയിലൂടെ 31.11 കോടി രൂപ അനുവദിച്ചിട്ടുണ്ട്.ഏറ്റവും കൂടുതൽ കാർഷിക വായ്പയും, മുറ്റത്തെമുല്ല വായ്പയും വിതരണം ചെയ്തതിന് താലൂക്ക് തലത്തിൽ പ്രഥമസ്ഥാനം കരസ്ഥമാക്കുവാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. വിവിധ സലകളോട് കൂടിയിട്ടുള്ള MMBS ബാങ്കിൻറെ എല്ലാ ശാഖകളിലും നടത്തിവരുന്നു,ഇടപാടുകാർക്ക് ലോക്കർ സൗകര്യവും എല്ലാ ശാഖകളിലും ഏർപ്പെടുത്തിയിട്ടുണ്ട്.

സഹകരണമേഖലയ്ക്ക് ആദ്യമായി അനുവദിച്ചു കിട്ടിയ FACT ന്റെ സെൻട്രൽ ഡിപ്പോ കർഷകർക്ക് ഉപകാരമാകും വിധം പ്രവർത്തിച്ചുവരുന്നു ഇതുവഴി കഴിഞ്ഞ സാമ്പത്തിക വർഷം 598.75 ടൺ രാസവളവും 200 ടൺ ജൈവവളവും വിതരണം ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട് കൂടാതെ കൃഷിഭവൻ നിർദ്ദേശപ്രകാരം ചുണ്ണാമ്പ് മുതലായവ ഉത്തരവാദിത്വത്തോടെ ബാങ്ക് വിതരണം ചെയ്തു വരുന്നു.കർഷകർക്ക് ന്യായമായ വിലയിൽ ഗുണമേന്മയുള്ള രാസവളം വിതരണം ചെയ്യുന്നതിന് ശ്രദ്ധ പുലർത്തുന്നുണ്ട്.

ബാങ്കിൻറെ പ്രവർത്തന പരിധിയിൽ ഇന്ധന ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സഹകരിച്ച് 28.02.2014 മുതൽ പെട്രോൾ പമ്പ് പ്രവർത്തനമാരംഭിച്ചു.പെട്രോൾ,ഡീസൽ, മറ്റ് എൻജിൻ ഓയിൽ എന്നിവ കൃത്യമായ അളവിലും ഗുണമേന്മയിലും വിതരണം ചെയ്തു ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മികച്ച പമ്പുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

നാളികേര കർഷകർക്ക് കൈത്താങ്ങായി ചേരാമംഗലം ശാഖയിൽ നാളികേര സംഭരണ സംസ്കരണ യൂണിറ്റ് നടത്തിവരുന്നു ഇതിനായി സഹകരണ വകുപ്പും, ബാങ്കും സംയുക്തമായി 45 ലക്ഷം രൂപ ചെലവിൽ ആധുനിക രീതിയിലുള്ള യന്ത്രവത്കരണം ആണ് നടത്തിയിട്ടുള്ളത്. ബാങ്കിന്റെപ്രവർത്തന പരിധിയിൽ പെട്ടതും അല്ലാത്തതുമായ കർഷകർക്ക് ഇതിന്റെ ഗുണം ലഭ്യമാക്കാൻ കഴിയുന്നുണ്ട്.ബാങ്കിൻറെ കീഴിൽ മേലാർകോട് പഞ്ചായത്തിൽ ഒരു സ്ഥിരം നീതി സ്റ്റോർ നടത്തിവരുന്നു, കൂടാതെ ഗവൺമെൻറ് നിഷ്കർഷിക്കുന്ന ഉത്സവ ചന്തകളും നടത്തിവരുന്നു. മലബാർ സിമൻറ് ഏജൻസി ഉള്ള ബാങ്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള സിമെൻറ് നൽകിവരുന്നു.

ഭക്ഷ്യ സുരക്ഷയെ മുൻനിർത്തി സംസ്ഥാനസർക്കാർ ആസൂത്രണം ചെയ്ത നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ആലത്തൂർ നിയോജകമണ്ഡലത്തിലേക്ക് അനുവദിച്ച ഫിഷ് മാർട്ടിലൂടെ ഗുണമേന്മയുള്ള മത്സ്യം വിതരണം ചെയ്യുന്നതിനും രണ്ടു തൊഴിൽ രഹിതർക്ക് തൊഴിൽ നൽകുന്നതിന് ബാങ്കിന് സാധിച്ചിട്ടുണ്ട്

ഗവൺമെൻറിൻറെ സാമൂഹ്യ സുരക്ഷാ പെൻഷനും,BPL കാർഡ് ഉടമകൾക്ക് ധനസഹായവും ഏജൻറ് മുഖാന്തരം ആലത്തൂർ,മേലാർകോട് പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കൃത്യസമയത്തിനുള്ളിൽ വിതരണം ചെയ്തിട്ടുണ്ട്,കൂടാതെ സർക്കാർ പദ്ധതിയായ കുടിശ്ശിക നിവാരണം ,ഹരിതം സഹകരണം എന്നിവയും വൻവിജയമാക്കി തീർത്തു. കാലാകാലങ്ങളിൽ നടത്തിവരുന്ന നിക്ഷേപ സമാഹരണത്തിൽ ലക്ഷ്യപ്രാപ്തിയിൽ എത്തുന്ന ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.

KSRTC കൺസോഷ്യത്തിലേക്ക് 2.15 കോടിയും നൽകി നൽകി സർക്കാർ നിർദ്ദേശം പാലിക്കപ്പെട്ടിട്ടുണ്ട്.2018 കാലത്തെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കെയർ ഹോം പദ്ധതി പ്രകാരം ബാങ്ക് ഒരു വീട് നിർമ്മിച്ച് നൽകിയിട്ടുണ്ട്, മഹാമാരിയായ കൊവിഡ് കാലത്ത് ആശുപത്രി,സർക്കാർ ഓഫീസുകൾ,പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് സാനിറ്റൈസർ, മാസ്ക്, സോപ്പ് എന്നിവ വിതരണം ചെയ്തു രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കാൻ ബാങ്ക് ശ്രമിച്ചിട്ടുണ്ട് പ്രളയം തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ദുരിതാശ്വാസ നിധിയിലേക്ക് 40 ലക്ഷം രൂപ സംഭാവന നൽകി. കൂടാതെ ഗവൺമെൻറിൻറെ പുതിയ പാഠ്യ പദ്ധതിയായ ഓൺലൈൻ പഠനത്തിനായി പഞ്ചായത്തുകളിലെ 4 പഠന കേന്ദ്രങ്ങളിലേക്ക് സൗജന്യമായി LED TV വിതരണം ചെയ്തിട്ടുണ്ട്.

ബാങ്കിൻറെ ആരംഭ കാലഘട്ടം മുതൽ നാളിതുവരെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഭരണസമിതിയും ജീവനക്കാരും നിരന്തരമായി പരിശ്രമിച്ചിട്ടുണ്ട്,അതിൻറെ ഫലമായി താലൂക്കിലെ തന്നെ മികച്ച സ്ഥാപനമായി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. മെമ്പർമാരുടെയും, കർഷകരുടെയും, ജനങ്ങളുടെയും മനസ്സറിഞ്ഞ് പ്രവർത്തിക്കാൻ എന്നും ഭരണസമിതിയും ജീവനക്കാരും ശ്രദ്ധിച്ചു വരുന്നു. പുതിയ കാലഘട്ടത്തിൽ മാറ്റങ്ങൾ ഉൾക്കൊണ്ട് മെമ്പർമാർക്കും ഇടപാടുകാർക്ക് മികച്ച സേവനം നൽകുന്നതിന് ബാങ്ക് സദാ സന്നദ്ധമായിരിക്കുന്നതാണ്.